
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വിതരണ ചെലവ് കുറയ്ക്കാൻ നടപടിയെടുക്കുമെന്ന് കെ.എസ്.ഇ.ബി.ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.അശോക് പറഞ്ഞു.
താരിഫ് വർദ്ധന വ്യവസായങ്ങളെ ബാധിക്കുന്നതിനെ കുറിച്ച് സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ ഡോ.ജോർജ്ജ് സ്റ്റീബ അദ്ധ്യക്ഷത വഹിച്ചു. കെ.ചന്ദ്രൻ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഓണററി സെക്രട്ടറി എ.ആർ.സതീഷ് സെമിനാർ സംഗ്രഹം അവതരിപ്പിച്ചു. എം.തോമസ് കടവൻ സ്വാഗതവും ടി.സി.സേതുമാധവൻ നന്ദിയും പറഞ്ഞു.