ഉദിയൻകുളങ്ങര: വീട്ടമ്മയുടെ മാല അപഹരിച്ച കേസിൽ രണ്ടുപേർ പിടിയിലായി. ഒറ്റശേഖരമംഗലം ഇടവാൽ മുളമുട്ടുവിളാകം വീട്ടിൽ നിഥിൻ (21), പേരേക്കോണം എലിവാലകോണം വടക്കുംകര പുത്തൻവീട്ടിൽ അനൂപ് (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 9നാണ് പ്ലാവൂർ സ്വദേശിനിയുടെ രണ്ടര പവന്റെ മാല ബൈക്കിലെത്തിയവർ കവർന്നത്. പ്രതികൾ മാല മണ്ണാംകോണത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ച ശേഷം ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഇവർ മറ്രൊരുകേസിൽ ബംഗളൂരു പൊലീസിന്റെ പിടിയിലായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് മാല അപഹരിച്ചത് ഇവരാണെന്ന് തെളിഞ്ഞത്. പ്രതികളെ നാട്ടിലെത്തിച്ചു തെളിവെടുത്തു.