
കല്ലമ്പലം: ചാന്തമ്പറ ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതികളെ കല്ലമ്പലം പൊലീസ് പിടികൂടി. തോട്ടയ്ക്കാട് വാളക്കോട്ടുമല ആതിര വിലാസത്തിൽ അജീഷ് (24), ഇയാളുടെ സുഹൃത്ത് വാളക്കോട്ടുമല സ്വദേശിയായ 17 വയസുകാരൻ എന്നിവരാണ് പിടിയിലായത്. കൂട്ടുകാർക്ക് ബർത്ത് ഡേ പാർട്ടി നടത്താനാണ് ഇവർ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടത്തിയത്. അജീഷ് കൂട്ടുകാരനെ ബിവറേജിന്റെ പിറകിലുള്ള ടോയ്‌ലെറ്റിന്റെ എക്സോസ്റ്റ് ഫാൻ ഫിറ്റ് ചെയ്യാനുള്ള ഹോളിലൂടെ അകത്തു കയറ്റിയാണ് മോഷണം നടത്തിയത്. 11000 രൂപയുടെ മദ്യം മോഷ്ടിക്കപ്പെട്ടു. സി.സി ടിവി ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. ഇവരെ റിമാൻഡ് ചെയ്തു.