d

തിരുവനന്തപുരം: സിറ്റി ഗ്യാസ് പദ്ധതി ആറുമാസത്തിനുള്ളിൽ നഗരത്തിലെ ആറ് വാർഡുകളിൽ കൂടി വ്യാപിപ്പിക്കും. നിലവിൽ ശംഖുംമുഖം, വെട്ടുകാട്,​ കൊച്ചുവേളി ഭാഗങ്ങളിലാണ് കണക്ഷൻ കൊടുക്കുന്നത്. ചാക്ക, പാൽക്കുളങ്ങര, പെരുന്താന്നി, ശ്രീകണ്ഠേശ്വരം, കമലേശ്വരം, മുട്ടത്തറ വാർഡുകളിൽകൂടി കണക്ഷനുകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.

ശംഖുംമുഖം, വെട്ടുകാട്, കൊച്ചുവേളി ഭാഗങ്ങളിൽ ഏകദേശമുള്ള വീടുകളിൽ കണക്ഷൻ നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്ലാന്റിക്, ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡ് കമ്പനിക്കാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല. എന്നാൽ രജിസ്ട്രേഷന് വിവിധ ഏജൻസികളെയാണ് കമ്പനി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കണക്ഷനെടുക്കണമെങ്കിൽ അധികൃതരുമായി ബന്ധപ്പെടണം. ബാക്കിയുള്ള സ്ഥലങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല.

രജിസ്ട്രേഷന് വേണ്ടി

 8848227834 എന്ന നമ്പരിൽ ബന്ധപ്പെടുക.

 അധികൃതർ കൊണ്ടുവരുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നൽകണം. വോട്ടേഴ്സ്

ഐ.ഡി കാർഡ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖ എന്നിവ നൽകണം

 ഫോം പൂരിപ്പിച്ചശേഷം അധികൃതർ മൊബൈൽ ആപ്ളിക്കേഷനിൽ രേഖപ്പെടുത്തും. തുടർന്ന് ഉപഭോക്താക്കൾ നൽകിയ ഫോൺ നമ്പരിൽ ഒ.ടി.പി നമ്പർ ലഭിക്കും. അത് അധികൃതരോട് പറഞ്ഞ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.

 അടുത്ത ദിവസങ്ങളിൽ അവർ വീട്ടിലെത്തി പൈപ്പും കണക്ഷനും സ്ഥാപിക്കും. പരാതികൾക്കും അന്വേഷണത്തിനും വേണ്ടിയുള്ള മൊബൈൽ നമ്പരും മറ്റ് വിവരങ്ങളടങ്ങിയ ചെറിയ കുറിപ്പും കൈമാറും.

 തുടർന്ന് ഗ്യാസ് സ‌പ്ലൈ ചെയ്യുന്ന സമയത്ത് വീടുകളിൽ ഗ്യാസ് എത്തും.രജിസ്ട്രേഷനും മറ്റുമുള്ള തുക തവണകളായി അടയ്‌ക്കാനുള്ള സൗകര്യവും കമ്പനി നൽകും.