നെടുമങ്ങാട് : കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കമ്മിറ്റി സ്കാറ്റേഡ് വിഭാഗം ക്ഷേമ പദ്ധതിയിൽ അംഗമല്ലാത്തവരും 26 (എ) കാർഡ് കൈവശമുള്ളവരുമായ തൊഴിലാളികൾ എ എൽ ഒ കാർഡ്, വയസ് തെളിയിക്കുന്ന രേഖയുടെ പകർപ്പ്,ആധാർ കാർഡ്,യൂണിയൻ ശുപാർശ കത്ത്,ബാങ്ക് പാസ്ബുക്ക്, നോമിനിയുടെ ആധാർ കാർഡ്,രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, രജിസ്ട്രേഷൻ ഫീസ് (പത്ത് രൂപ) എന്നിവ സഹിതം ജില്ലാ കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തി അംഗത്വം എടുക്കണം.16, 21 തീയതികളിൽ നെടുമങ്ങാട് ഉപകാര്യാലയത്തിലും 22ന് പാലോട് ഉപകാര്യാലയത്തിലും നേരിട്ടെത്തി അംഗത്വം എടുക്കാവുന്നതാണെന്ന് ചെയർമാൻ അറിയിച്ചു.