തിരുവനന്തപുരം:അപകടത്തിൽപ്പെട്ട് യുവാവിന്റെ ഒടിഞ്ഞ കൈയിൽ പ്ളാസ്റ്ററിംഗിന് തടസമായ വള ഫയർ ഫോഴ്സെത്തി മുറിച്ചുമാറ്റി. തിരുവനന്തപുരം ജഗതി സ്വദേശി സച്ചിന്റെ (25)​ കൈയിൽ കുടുങ്ങിയ സ്റ്റീൽ വളയാണ് ചെങ്കൽചൂളയിൽ നിന്ന് ഫയർഫോഴ്സെത്തി നീക്കം ചെയ്തത്. അപകടത്തിൽ തകർന്ന വള പ്ളാസ്റ്ററിംഗിന് തടസമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിയിലെ ഓർത്തോ ഡോക്ടർ തിരുവനന്തപുരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നും ബി.വിജയകുമാറിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ അരമണിക്കൂർ സമയമെടുത്ത് കട്ടറുപയോഗിച്ചാണ് വള മുറിച്ചുമാറ്റിയത്. സേനാംഗങ്ങളായ അൻഷാദ്.ഇ,ശിവകുമാർ.പി,​അനീഷ് എം.വി,ഹോം ഗാർഡ് ശ്യാമളകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.