se

വെഞ്ഞാറമൂട് : കേരളാ പൊലീസ് അ സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീഗോകുലം മെഡിക്കൽ കോളേജിൽ സ്ത്രീപക്ഷ നവകേരളവും പൊലീസും പ്രതിഫലനങ്ങൾ,പ്രതീക്ഷകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.അസോസിയോഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു.വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീ ദേവി മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം റെയ്ഞ്ച് ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് നിശാന്തിനി വിഷയാവതരണം നടത്തി. മാദ്ധ്യമ പ്രവർത്തക നിലീന അത്തോളി,അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.എസ് ഔസേപ്പ്,ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ.പി.ചന്ദ്രമോഹൻ,അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിജു റോബർട്ട്.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.