
വെഞ്ഞാറമൂട് :കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പിരപ്പൻകോട് യു.ഐ.ടി സെന്ററിന്റെ വികസന സമിതി പണി കഴിപിച്ച പുതിയ മന്ദിരം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു.മാണിക്കൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ചു.എ.എ.റഹിം എം.പിക്ക് വികസന സമിതി നേതൃത്വത്തിൽ സ്വീകരണവും നൽകി.കോളേജിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും കമ്പ്യൂട്ടർ സയൻസ് അസോസിയേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിൻഡിക്കേറ്റംഗം ജെ.ജയരാജും,അഡ്വ.ബി. ബാലചന്ദ്രനും നിർവഹിച്ചു.കോളേജിലെ മുൻ അദ്ധ്യാപകൻ ഡോ.ആർ.ആർ.രാജീവിന്റെ പുസ്തക പ്രകാശനവും ചടങ്ങിൽ നടന്നു.യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ക്യാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെയും സർവകലാശാല തല മത്സരങ്ങളിൽ വിജയിച്ച വിദ്വാർത്ഥികളെയും അനമോദിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ. ഷീല കുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സജീവ്,മണിക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സരേഷ്‌കുമാർ,സി.പി.എം മാണിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.അനിൽ,പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് മീരാൻ,ജി.ശ്രീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പൽ ഡോ.എസ്.ശ്രീദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.താര നന്ദിയും പറഞ്ഞു.