edava-vikasana-seminar

വർക്കല:ഇടവ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത എസ് ബാബു പദ്ധതിരേഖ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്.ബൽജിത് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ എസ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഹർഷദ്സാബു, പി.സതീശൻ, ബിന്ദു.സി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സീനത്ത്,ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ജി.സരസാംഗൻ,ഇടവ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജെ.ശശാങ്കൻ,സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ എന്നിവർ സംസാരിച്ചു.