manampoor-vikasana-semina

വർക്കല:മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ജി.പ്രിയദർശിനി കരട്പദ്ധതി രേഖ പ്രകാശനം ചെയ്തു.കാർഷികമേഖല,ലൈഫ് ഭവനപദ്ധതി, വൃദ്ധർ,വികലാംഗർ എന്നിവരുടെക്ഷേമം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.