ബാലരാമപുരം: തേമ്പാമുട്ടം ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന് കീഴിലെ തലയൽ കാറാത്തല ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ഇന്ന് നടക്കും.രാവിലെ 9 ന് കരയോഗത്തിലെ മന്നം ബാലസമാജം കുട്ടികളുടെ ഭജനാമൃതം,​ 9.30 ന് ആർഷ വിദ്യാസമാജം സ്റ്റേറ്റ് കോർഡിനേറ്റർ കുമാരി ചിത്ര.ജികൃഷ്ണൻ സനാതന ധർമ്മത്തിലെ സ്ത്രീ സങ്കൽപ്പം എന്ന വിഷയത്തിൽ ആത്മീയപ്രഭാഷണം നടത്തും.10ന് വിശിഷ്ടവ്യക്തികൾക്ക് സ്നേഹാദരവ് നൽകും.എം.വിൻസെന്റ് എം.എൽ.എ,​ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരമായ ദീൻ ദയാൽ ഉപാദ്ധ്യായ പുരസ്കാരവും,​സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരമായ സ്വരാജ് ട്രോഫിയും,​സംസ്ഥാനത്തിലെ മികച്ച വയോജനമിത്രം ജില്ലാ പഞ്ചായത്ത് ബഹുമതി നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ,​ വാർഡ് മെമ്പർ വി.എസ് സുനിത എന്നിവരെ ക്ഷേത്ര കമ്മിറ്റി ആദരിക്കും. 10.15 ന് പൊങ്കാല,​ 11 ന് കളഭാഭിഷേകം,​ ഉച്ചക്ക് 12 ന് പൊങ്കാല നിവേദ്യം,​12.30 ന് മുതൽ സമൂഹസദ്യ,​ 6.30 ന് തിരുവാതിര തിരുവരങ്ങ്,​ 6.45 ന് വിശേഷാൽ പൂജ,​ ദീപാരാധന,​ 7.30 ന് പുഷ്പാഭിഷേകം,​ 8 ന് കോഴിക്കോട് ഡോ.പ്രശാന്ത് വർമ്മയുടെ മാനസജപലഹരി.