general

ബാലരാമപുരം:ഭരണ ഘടനയെ അടച്ചാക്ഷേപിച്ച സജിചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചാൽ ശിക്ഷാ നടപടി ഒഴിവാകില്ലെന്നും,എം.എൽ. എ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ . സജി ചെറിയാന്റെ പ്രസംഗം തെറ്റാണെന്ന് പറയാൻ സി.പി.എം തയ്യാറാകാത്തത് ദുരൂഹമാണെന്ന് സുബോധൻ പറഞ്ഞു. കോൺഗ്രസ്‌ വെള്ളായണി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ വള്ളംകോട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുത്തുകുഴി ജയൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ജയചന്ദ്രൻനായർ,ഷീല,കല്ലിയൂർ മുരളി,ചന്ദ്രമോഹനൻ,ശ്രീലത,കാന്തിമതി തുടങ്ങിയവർ സംസാരിച്ചു.