njattuvela-chanha

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തും കൃഷി ഭവനും ചേർന്ന് കവലയൂർ ജംഗ്ഷനിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസി.വി.തമ്പി തെങ്ങിൻ തൈയും ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കുഞ്ഞുമോൾ പച്ചക്കറി, ഫല വൃക്ഷം എന്നിവയുടെ തൈകളും വിതരണം ചെയ്തു. തുടർന്ന് നടന്ന നടീൽ ഉത്സവത്തിന്റെ ഭാഗമായി കവലയൂർ പാടശേഖരത്തിൽ ഞാറ് നട്ടു.

നാടൻ പച്ചക്കറി, തെങ്ങ്, ഫലവൃക്ഷം എന്നിവയുടെ തൈകളും കുടുംബശ്രീ അംഗങ്ങളുടെ വിവിധ ഉത്പന്നങ്ങളും ഞാറ്റുവേല ചന്തയിൽ ലഭ്യമായിരുന്നു. പഞ്ചായത്ത് പ്രതിനിധികൾ, കൃഷിവകുപ്പ് അധികൃതർ, മറ്റു നേതാക്കൾ, കൃഷിക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.