ആര്യനാട്:മീനാങ്കൽ ട്രൈബൽ സ്കൂളും കീഴ്പാലൂർ നാഷണൽ ലൈബ്രറിയും സംയുക്തമായി വായനാ ദിനത്തോടനുബന്ധിച്ച് വായനാ പക്ഷാചരണവും ഐ.വി.ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.സ്കൂൾ സീനിയർ അസിസ്റ്റന്റ് സദക്കത്തുള്ളയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ഡോ.ബാലചന്ദ്രൻ മുഖ്യാതിതിയായി പങ്കെടുത്തു.ലൈബ്രറി സെക്രട്ടറി അഭിലാഷ്,പി.ടി.എ പ്രസിഡന്റ് വിജേഷ്, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് വായനാ ദിനത്തോടനുബന്ധിച്ച് മീനാങ്കൽ സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ലൈബ്രറി സമ്മാനം വിതരണം ചെയ്തു.