mla

ആര്യനാട്:കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്തുന്നതിനായി അരുവിക്കരയിൽ വിപുലമായ യോഗം ചേർന്നു.കൊവിഡ്‌ മഹാമാരി സ്രഷ്ടിച്ച ഇടവേളയ്ക്കുശേഷം ഈ വർഷമാണ്‌ വിപുലമായ രീതിയിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ അരുവിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു, വൈസ്‌ പ്രസിഡന്റ്‌ മറിയക്കുട്ടി,ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,ആർ.ഡി.ഒ ജയകുമാർ,തഹസീൽദാർമാർ,പൊലീസ്, ദേവസ്വം,വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി,കെ.എസ്.ആർ.ടി.സി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർയോഗത്തിൽ പങ്കെടുത്തു.