
നെടുമങ്ങാട് :സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി എ.ഐ.വൈ എഫ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ സ്മാരകത്തിൽ 'ജീവധാര രക്തദാന ക്യാമ്പ്'
എ.ഐ.വൈ.എഫ് സംഘടിപ്പിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.രക്തദാന ക്യാമ്പിൽ എ.ഐ.വൈ.എഫ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് എ.ജി അനുജ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശരത് സ്വാഗതം പറഞ്ഞു. എ.ഐ.വൈ എഫ് ജില്ലാ സെക്രട്ടറി ആർ. എസ് ജയൻ , പ്രസിഡന്റ് ആദർശ് കൃഷ്ണ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.ബി. ജയകുമാർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.കെ സാം,നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും എ.ഐ വൈ.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ പി. വൈശാഖ്,ജില്ലാ കമ്മറ്റി അംഗം നെടുമങ്ങാട് എസ്. ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രരചന പെയിന്റിംഗ് മത്സരം നെട്ടുമങ്ങാട് നഗരസഭയിലെ വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിൽ പ്രൊഫ: വിശ്വമംഗലം വി. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. വി.ബി.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മഹേന്ദ്രനാചാരി സ്വാഗതം പറഞ്ഞു.സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി ഉണ്ണികൃഷ്ണൻ , അരുൺ കെ.എസ്,ജില്ലാ എക്സി അംഗം പി.എസ്. ഷൗക്കത്ത്, മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,
നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, കവി ബി.എസ്. ജയചന്ദ്രൻ, എസ്. എസ്. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.