കുറ്റിച്ചൽ:കോട്ടൂർ കളത്തിൽ ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9ന് ബ്രഹ്മശ്രീ പട്ടകുളം പി .ടി. ശങ്കരനാരായണൻ നമ്പൂതിരിയുടെയും, മലയിൻകീഴ് ജോതിഷ് പോറ്റിയുടെയും മുഖ്യകാർമികത്വത്തിൽ ക്ഷേത്രത്തിൽ വച്ച് അഷ്ടമംഗല ദേവപ്രശ്നം നടത്തും.പ്രതിഷ്ഠാ വാർഷിക ഉത്സവം വിലയിരുത്തുന്നതിനും, ക്ഷേത്രത്തിൻറെ വികസനകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും വേണ്ടിയാണ് ക്ഷേത്രനടയിൽ ദേവപ്രശ്നം നടത്തുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കോട്ടൂർ ജയചന്ദ്രൻ അറിയിച്ചു.