
ന്യൂയോർക്ക്: ഇന്ത്യയെ നയിക്കുന്നത് ഇന്ത്യയാണെന്നും ലോകത്തെ നയിക്കുന്ന ഗൂഗിളും മൈക്രോസോഫ്റ്റും ഐ.ബി.എമ്മും ഒക്കെ നയിക്കുന്നത് ഇന്ത്യാക്കാരാണെന്നും കേരളാ കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി എം.പി പറഞ്ഞു.
ഫൊക്കാന ഒർലാഡോ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനിൽ പ്രമുഖ മന്ത്രിമാർ ഇന്ത്യാക്കാരാണ്. അടുത്ത പ്രധാനമന്ത്രി ചിലപ്പോൾ ഇന്ത്യൻ വംശജനായിരിക്കും. അമേരിക്കയിലും വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജ. ഇന്ത്യക്കാരായ പ്രവാസികൾ ഏറെ ശക്തരാണെന്നും രാജ്യത്ത് 2018ൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് വിദേശ ഇന്ത്യക്കാരാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. നോർത്ത് അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ അസോസിയേഷനായ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.