kdvr

കടയ്ക്കാവൂർ: മണമ്പൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും കവലയൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ഞാറ്റുവേലചന്തയും കർഷകസഭയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് ഉദ്ഘാടനം ചെയ്തു. തെങ്ങിൻതൈ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് ലിസി.വി.തമ്പിയും പച്ചക്കറി,​ ഫലവൃക്ഷതൈ വിതരണം വർക്കല ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുമോളും കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തിയും നിർവഹിച്ചു. പഞ്ചായത്തംഗങ്ങൾ സുരേഷ് കുമാർ, നിമ്മി അനിരുദ്ധൻ, ഓമനാ രാജൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ, കൃഷി ഓഫീസർ അനിൽ, കാർഷിക വികസനസമിതിയംഗങ്ങൾ, കുടുംബശ്രീ, പാടശേഖര, കേരസമിതി ഭാരവാഹികൾ, കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.