കടയ്ക്കാവൂർ: വിളബ് ഭാഗം പ്ലാവഴികം റസിഡന്റ്‌സ് അസോസിയേഷനും തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററും വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ ക്യാൻസർ നിർണയ ക്യാമ്പും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. മില്ലിമുക്ക് ഓഫീസിന് സമീപം ജാസ്മിൻ മൻസിലിൽ 16ന് രാവിലെ 9ന് ക്യാമ്പ് ആരംഭിക്കും. ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, ഓർത്തോ, ഇ.എൻ.ടി, നേത്രരോഗം, ഫിസിയോ തെറാപ്പി, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നീ വിഭാഗങ്ങളിൽ പരിശോധന നടത്തും. പ്രാഥമിക മരുന്നുകൾ സൗജന്യമായി നൽകുകയും തുടർചികിത്സ ആവശ്യമായവരെ ഗോകുലം മെഡിക്കൽ കോളേജിൽ സഹായങ്ങൾ നൽകും. അടൂർ പ്രകാശ് എം.പി, വി. ജോയ് എം.എൽ.എ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഷാലിബ്, വാർഡ് മെമ്പർമാരായ എൻ. വിജയകുമാർ, എമിലി സദാശിവൻ, ഷൈല രഘുനാഥ് എന്നിവ‌ർ പങ്കെടുക്കും.