car

കല്ലറ:കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും മുതുവിള വാഴവിള മേഖലകളിൽ വൃക്ഷങ്ങൾ കടപുഴകി കാറുകൾ തകർത്തു. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെ വഴവിള ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ റോഡരികിൽ നിന്ന ബദാംമരം കടപുഴകിയാണ് കാർ തകർന്നത്.പനവൂർ സ്വദേശികളായ യത്രക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.5 മണിയോടെ മുതുവിള തടി മില്ലിന് സമീപം നിറുത്തിയിട്ടിരുന്ന കാറിന് മുകളിൽ തെങ്ങ് കടപുഴകി കാർ തകർന്നു.മുതുവിള സ്വദേശി ശ്രീജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകർന്നത്.