pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ചരിത്ര പ്രസിദ്ധമായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ സ്വർണക്കൊടിമരം പ്രതിഷ്ഠിച്ചു. 72 അടി ഉയരമുള്ള കൊടിമരത്തിൽ 200 കിലോയോളം ചെമ്പ് ഉപയോഗിച്ച് നിർമ്മിച്ച 42 പറകളാണുള്ളത്. ഈ പറകളിൽ ഒന്നരക്കിലോ സ്വർണം ഉപയോഗിച്ചാണ് പൂശിയത്. ഇന്നലെ രാവിലെ 6ന് ക്ഷേത്രം തന്ത്രി അത്തിയറ മഠം ഗോകുൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടിമരത്തിൽ കുംഭാഭിഷേകവും നടത്തി.

തന്ത്രിയുടെ നേതൃത്വത്തിൽ ആറരയോടെ താത്കാലിക കൊടിയും ഉയർത്തി. രാവിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. കായംകുളം പത്തിയൂർ ശ്രീദുർഗയിൽ വിനോദ് ബാബുവാണ് കൊടിമരത്തിന്റെ നിർമ്മാണച്ചുമതല വഹിച്ചത്.