
തിരുവനന്തപുരം:കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 24-ാമത് കമുകറ സംഗീത പുരസ്കാരം ഗായിക കെ.എസ് ചിത്രയ്ക്ക്. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ 17ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും പുരസ്കാരത്തുകയായ 50000 രൂപയും സമ്മാനിക്കും. രാജീവ് ഒ.എൻ.വി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാർ , ജീവൻ ടി.വി മാനേജിംഗ് ഡയറക്ടർ ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കെ.എസ് ചിത്രയുടെ ഗാനങ്ങൾ കോർത്തിണക്കി 'ചിത്രഗീതം" എന്ന സംഗീതപരിപാടിയും അരങ്ങേറും.