
തിരുവനന്തപുരം: 26-ാമത് പി.എൻ.പണിക്കർ അനുസ്മരണ ദേശീയ വായനാദിനാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ, വിദ്യാഭ്യാസ, ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പും പി.എൻ.പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ക്വിസ്, പദ, ചിത്രരചനാ മത്സരങ്ങൾ ചിന്മയ സ്കൂളിൽ നടന്നു.
മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ നിർവഹിച്ചു. വിദ്യാർത്ഥി ലക്ഷ്മി.എസ് ഭദ്രദീപം തെളിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ മുഖ്യാതിഥിയായി. ചിന്മയ ട്രസ്റ്റ് കേരള മുഖ്യ സേവക് ആർ.സുരേഷ് മോഹൻ, തമിഴ് നടൻ കെ.ശങ്കരനാരായണൻ, ചിന്മയ വിദ്യാലയം പ്രിൻസിപ്പൽ ബീന എൻ.ആർ, ക്വിസ് മാസ്റ്റർ ക്യാപ്റ്റൻ രാജീവ് നായർ, വായന മിഷൻ സംസ്ഥാന കോ - ഓർഡിനേറ്റർ ബിജുമോൻ.ജെ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി മഹേഷ് മാണിക്യം, വായന മിഷൻ ജില്ലാ കോഓർഡിനേറ്റർ ഷീബ ബിജു എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 300ൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനതല മത്സരങ്ങൾ 18ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന വായനാദിന -മാസാചരണ സമാപന സമ്മേളനത്തിൽ നടക്കും.