മലയിൻകീഴ് :കലാകാരൻ മാർക്ക് നൽകിയ വരുന്ന പെൻഷൻ പ്രായം 50ൽ നിന്ന് 60 ആയി ഉയർത്തുന്നതിനെതിരെ മുഖ്യമന്ത്രി,സാംസ്കാരിക വകുപ്പ് മന്ത്രി എന്നിവരുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാൻ അഖിലകേരള കലാകാര സമിതി സംസ്ഥാന പ്രസിഡന്റ് എ.അസീസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.പാലക്കാട് മോഹൻകുമാർ,മലയിൻകീഴ് ഉദയകുമാർ,മുട്ടത്തറ സുഭാഷ്,കോട്ടയ്ക്കകം ത്യാഗരാജൻ എന്നിവർ സംസാരിച്ചു.2004 ൽ ഗവൺമെന്റ് കലാകാരന്മാരെപ്പറ്റി 8 മാസമെടുത്ത് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 50 വയസ് കഴിഞ്ഞവർക്ക് പെൻഷൻ നൽകാൻ ഉത്തരവ് ഇറക്കിയത്.എന്നാൽ പെൻഷൻ പ്രായം 60 വയസാക്കാനുള്ള സർക്കാറിന്റെ തീരുമാനം പുനപരിശോധിക്കണമെന്നതാണ് കലാകാര സമിതിയുടെ ആവശ്യം.