മേൽകടയ്‌ക്കാവൂർ: ശ്രീഗുരുനാഗപ്പൻ കാളിയമർദ്ദന ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ തന്ത്രി ഡോ.ടി.എസ്. വിനീത് ഭട്ട് അവർകളുടെയും മേൽശാന്തി സുമോദ് പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഇന്ന് പ്രതിഷ്ഠാ വാർഷികവും ഭാഗവതശ്രീ പുള്ളിക്കണക്ക് ഓമനക്കുട്ടൻ അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ നാളെ മുതൽ 17വരെ സപ്‌താഹ യജ്ഞവും നടക്കും. പ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ ഗണപതിഹവനം, നവകം പഞ്ചഗവ്യം, കലശാഭിഷേകം തുടങ്ങിയ പൂജകൾ, വൈകിട്ട് 7 മുതൽ ഗാനമേള നടക്കും.

സപ്‌താഹയജ്ഞത്തിന്റെ ഒന്നാം ദിവസമായ നാളെ രാവിലെ 6ന് ആചാര്യവരണം, 7ന് ഗ്രന്ഥനമസ്‌കാരം,7.15 ശ്രീമദ് ഭാഗവത പാരായണാരംഭം, 10ന് വരാഹാവതാര പൂജ,12ന് ഉച്ചപൂജ, തുടർന്ന് അന്നദാനം, വൈകിട്ട് 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം. 12ന് രാവിലെ 10ന് നരസിംഹാവതാരം, 12ന് ഭാഗവത പ്രഭാഷണം, തുടർന്ന് അന്നദാനം. 13ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, ഉച്ചയ്‌ക്ക് 1ന് അന്നദാനം. 14ന് ശ്രീഗോവിന്ദപട്ടാഭിഷേകം, ഉച്ചയ്‌ക്ക് 1ന് അന്നദാനം, വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന. 15ന് രാവിലെ 9.30ന് നെടിയവിള ഉടയവൻ അപ്പൂപ്പൻ ക്ഷേത്രത്തിൽ നിന്ന് സ്വയംവര ഘോഷയാത്ര, 11ന് രുഗ്മിണി സ്വയംവരം,

1ന് സ്വയംവരസദ്യ, വൈകിട്ട് 5ന് സർവൈശ്വര്യപൂജ. 16ന് രാവിലെ 10.30ന് കുചേല സദ്ഗതി, ഉച്ചയ്‌ക്ക് 1ന് അന്നദാനം. 17ന് രാവിലെ 10.30ന് സ്വർഗാരോഹണം, ഉച്ചയ്‌ക്ക് 1ന് അന്നദാനം, വൈകിട്ട് 3ന് ഘോഷയാത്ര.