തിരുവനന്തപുരം: റെയിൽവേ നടത്തിയ സമയമാറ്റം നിരാശജനകമാണെന്നും യാത്രക്കാരെ പരിഹസിക്കുന്നതാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിച്ചു. 5.40ന് കോട്ടയത്ത് നിന്ന് എടുക്കുന്ന മെമുവിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭപ്പെടുന്നത്. ചങ്ങനാശ്ശേരി കഴിയുമ്പോൾ വാതിൽപ്പടി വരെ യാത്രക്കാർ നിറയുമെന്നതിനാൽ പിന്നീടുള്ള യാത്ര സാഹസികമാണ്. ഇതിനെല്ലാം ഒരു പരിഹാരമായി എറണാകുളം കൊല്ലം മെമ്മു പഴയ പോലെ 2.40ന് എറണാകുളത്തു നിന്ന് പുറപ്പെടുംവിധം ക്രമീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.