തിരുവനന്തപുരം:റെയിൽവേ ജീവനക്കാരുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിനായി മേയ് 22മുതൽ നടത്തിവന്ന മിഷൻ റെയിൽ കർമ്മയോഗി പദ്ധതി ഇന്നലെ സമാപിച്ചു.തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഒാഫീസിൽ നടന്ന ചടങ്ങിൽ ഡി.ആർ.എം.ആർ.മുകുന്ദ് അദ്ധ്യക്ഷത വഹിച്ചു.അഡീഷണൽ റെയിൽവേ മാനേജർ പി.ടി.ബെന്നി,ജറി ആനന്ദ്,എ.വിജുവിൻ,എം.പി.ലിപിൻരാജ് തുടങ്ങിയവർ സംസാരിച്ചു.ടിക്കറ്റ് എക്സാമിനർ മുതൽ സ്റ്റേഷൻ മാസ്റ്റർ വരെ 1309 ജീവനക്കാർ പങ്കെടുത്തു.