പാറശാല: കാരോട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ' പ്രതിഭാ സംഗമം 2022 ' 12ന് വൈകിട്ട് 3ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ചാരോട്ടുകോണം മാർ ഇവാനിയോസ് പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ജനപ്രതിനിധികൾക്കായുള്ള സർട്ടിഫിക്കറ്റ് കോഴ്‌സിൽ മികച്ച വിജയം നേടിയ കാരോട് ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളെ കെ.ആൻസലൻ എം.എൽ.എ ആദരിക്കും.വൈസ് പ്രസിഡന്റ് ടി.ആഗ്നസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.അയ്യപ്പൻ നായർ,പൊൻവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.റാബി,കാരോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.