തിരുവനന്തപുരം: അഞ്ച് നോൺ ഐ.പി.എസ് എസ്.പിമാരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സ്ഥലംമാറ്റപ്പെട്ടവരും നിയമനവും ഇങ്ങനെ- സി.എസ്. ഷാഹുൽ ഹമീദ് - വിജിലൻസ് ഓഫീസർ സിവിൽ സർവീസ് കോർപ്പറേഷൻ,​ വി. സുനിൽകുമാർ- വിജിലൻസ് സ്പെഷ്യൽ സെൽ എറണാകുളം. കെ.കെ. മൊയ്തീൻകുട്ടി- ക്രൈംബ്രാഞ്ച് കോഴിക്കോട്, പി. വിക്രമൻ- ക്രൈംബ്രാഞ്ച് ഇടുക്കി, ജെ. പ്രസാദ്- എസ്.എസ്.ബി ആസ്ഥാനം.