
തിരുവനന്തപുരം: വിജിലൻസ് മേധാവിയായി എ.ഡി.ജി.പി മനോജ് എബ്രഹാം തിങ്കളാഴ്ച ചുമതലയേൽക്കും. പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായിരിക്കെയാണ് അദ്ദേഹത്തെ വിജിലൻസിലേക്ക് മാറ്റിയത്. സ്വപ്നാ സുരേഷിന്റെ മൊഴി തിരുത്തിക്കാൻ ഇടനിലക്കാരനെ നിയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് എം.ആർ. അജിത്കുമാറിനെ മാറ്റിയ ഒഴിവിലാണ് നിയമനം. ഐ.ജി എച്ച്.വെങ്കടേശിനാണ് നിലവിൽ വിജിലൻസ് മേധാവിയുടെ ചുമതല.