പൂവാർ: ആർ.എസ്.പി പൂവാർ ലോക്കൽ സമ്മേളനം ആർ.എസ്.പി കോവളം മണ്ഡലം സെക്രട്ടറി എ.വി ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം എൻ.പുഷ്പാംഗതൻ അദ്ധ്യക്ഷത വഹിച്ചു.ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കബീർ പൂവാർ, വാർഡ് മെമ്പർ എസ്.സജയകുമാർ,മണ്ഡലം കമ്മിറ്റി അംഗം സുനിൽ എൻ.വി എന്നിവർ സംസാരിച്ചു.പൂവാർ കമ്യൂണിറ്റി ഹെൽത്ത് സെന്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും, 108 ആംബുലൻസിന്റെ പ്രവർത്തനം 24 മണിക്കൂറും ആക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.പൂവാർ പഞ്ചായത്തിൽ ആർ.എസ്.പിയുടെ സീറ്റ് നിലനിർത്തിയ എസ്.സജയകുമാറിനെ സമ്മേളനം ആദരിച്ചു.പുതിയ ലോക്കൽ സെക്രട്ടറിയായി സുനിൽ എൻ.വിയെ തിരഞ്ഞെടുത്തു.