kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് & സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിന് https://admissions.keralauniversity.ac.in വെബ്സൈറ്റിൽ 31വരെ രജിസ്‌ട്രേഷൻ നടത്താം. രജിസ്‌ട്രേഷൻ നടത്തിയവർക്ക് പേര്, ജനനത്തിയതി, അക്കാഡമിക് വിവരങ്ങൾ, കോളേജുകളുടേയും കോഴ്സുകളുടേയും ഓപ്ഷനുകൾ തുടങ്ങിയവ തിരുത്താനുള്ള ലിങ്ക് 15 മുതൽ അവരവരുടെ പ്രൊഫൈലിൽ ലഭ്യമാകും.