നെടുമങ്ങാട്:വെള്ളനാട് ബോധി സാംസ്കാരിക സമിതി സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സെലസ്റ്റിൻ ജോണിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പുസ്തകാവതരണത്തിൽ അസീം താന്നിമൂടിന്റെ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് സമാഹാരത്തിന്റെ അവതരണം നടന്നു.യുവ നിരൂപകനും അദ്ധ്യാപകനുമായ പ്രവീണ്‍ രാജ് പുസ്തകം അവതരിപ്പിച്ചു.നാഗേഷ് സ്വാഗതം പറഞ്ഞു.ചരിത്രകാരനും എഴുത്തുകാരനുമായ വെള്ളനാട് രാമചന്ദ്രൻ,കുറിഞ്ചിലക്കോട് ബാലചന്ദ്രൻ,പി.എസ്.ഉണ്ണികൃഷ്ണൻ,ആമച്ചൽഹമീദ്,പി.കെ.സുധി,ഷിജി ചെല്ലാങ്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.അസീം താന്നിമൂട് മറുപടി പറഞ്ഞു.