ഉദിയൻകുളങ്ങര: യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ സാംസ്കാരിക പരിപാടിയുടെ ഭാഗമായി അനുസ്മരണ പ്രഭാഷണവും വർത്തമാന കാല വിചാരവും എന്ന വിഷയത്തെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചു. ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണ പ്രഭാഷണം യുവ കവി ശിവാസ് വാഴമുട്ടവും പി. അഭയദേവ് അനുസ്മരണം യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായരും ഒ.വി. വിജയൻ അനുസ്മരണം യുവ കഥാകൃത്ത് സജി മര്യാപുരവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം യുവ കവി ആർ.കെ.അനിൽകുമാറും തിരുനെല്ലൂർ കരുണാകരൻ അനുസ്മരണം കവി കുന്നിയോട് രാമചന്ദ്രനും പൊൻകുന്നം വർക്കി അനുസ്‌മരണം മണ്ഡലം കമ്മിറ്റി അംഗം സി.എസ്.അനിലും അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ അനൂപ് തൊഴുക്കൽ സ്വാഗതവും ആർ.വി. അജയഘോഷ്‌ നന്ദിയും പറഞ്ഞു.