
ഉദിയൻകുളങ്ങര: നിരോധിത പുകയില ഉത്പന്നവുമായി പെരുങ്കടവിള പരുമ്പാലൂർ ശ്രീശാന്ത് ഭവനിൽ സതീശ് (48) പിടിയിലായി.
തമിഴ്നാട്ടിൽ നിന്നു കടത്തിക്കൊണ്ടുവന്ന ശംഭു, ഗണേഷ് എന്നിവയാണ് വ്യാപാരസ്ഥാപനങ്ങളിൽ വിതരണം നടത്തുന്നതിനിടെ പിടിയിലായത്. നാക്കോട്ടിക് സെൽ എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിൽ പിടികൂടിയ ഇയാളെ മാരായമുട്ടം പൊലീസ്‌സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സി.ഐ പ്രസാദിന്റെ നേതൃത്വത്തിൽ സതീശന്റെ വീട്ടിൽ നടന്ന പരിശോധനയിൽ 25 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. സി പി.ഒ മാരായ അലക്സ്, അരുൺ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.