neyyatin

നെയ്യാറ്റിൻകര: എസ്.എഫ്.പി.ആർ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അന്തിയൂർ ലൂഥറൻ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. എസ്.എഫ്.പി.ആർ സംസ്ഥാന അദ്ധ്യക്ഷൻ ജയദേവൻ നായർ കുട്ടികൾക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വി.എസ്. പ്രദീപ്, ട്രഷറർ അജിതകുമാരി, സ്കൂൾ എച്ച്.എം ലത, പി.ടി.എ പ്രസിഡന്റ് സന്ധ്യ, വാർഡ് മെമ്പർമാരായ സുധാകരൻ, വത്സലകുമാരി, ജില്ലാ ഭാരവാഹികളായ അന്തിയൂർ ശിവകുട്ടി, അനികുട്ടൻ, വി.കെ. ദേവൻ, അയൂബ് ഖാൻ, താലൂക്ക് ഭാരവാഹികളായ സുജിത്ത്,​ഗോപൻ കൂട്ടപ്പന,​ രാഹുൽ, ഷീജ, ജിജിൻ രാജ്, ബിനോദ് രാജ്, ഷീബ, ആരോമൽ എന്നിവർ പങ്കെടുത്തു.