
കഴക്കൂട്ടം:വാഹനാപകടത്തിനിടെ നാടൻ ബോംബു പൊട്ടിത്തറിച്ച സംഭവത്തിൽ ഒരാളെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു.മറ്റൊരു പ്രതിയെ പിടികൂടാനുണ്ട്.കഠിനംകുളം വെട്ടുത്തുറ കോൺവെന്റിന് സമീപം സിത്താര ഹൗസിൽ വിജിത്താണ് (24) അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ചാന്നാങ്കര ഫാത്തിമ ഓഡിറ്റോറിയത്തിനടുത്താണ് സംഭവം.ബോംബുമായി വന്ന സ്കൂട്ടർ യാത്രികർ ഓട്ടോറിക്ഷയുമായി കൂട്ടിയിടുച്ചു. തുടർന്ന് ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാടുകളുണ്ടായി.അപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.പരിക്കേറ്റ വിജിത്തിനെ പിന്നീട് കഴക്കൂട്ടം സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം കഠിനംകുളം എസ്.എച്ച്.ഒ സജു ആന്റണിയുടെ എസ്.ഐ.എസ്.എൽ സുധീഷ്,എ.എസ്.ഐ ഹാഷിം,എ.എസ്.ഐ സന്തോഷ്,സി.പി.ഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.