aadaram

വിതുര: യൂത്ത്‌കോൺഗ്രസ് തൊളിക്കോട് തുരുത്തി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തുരുത്തിയിൽ സായാഹ്നസംഗമവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌‌തു. യൂത്ത്‌കോൺഗ്രസ് മേഖലാ പ്രസിഡന്റ് അസ്ലം തേവൻപാറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, യൂത്ത്‌കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് അമൽഅശോക്, റമീസ് ഹുസൈൻ, കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന, ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ, പുഷ്പാംഗദൻനായർ,തോട്ടുമുക്ക് സലീം,ന്നിവർ പങ്കെടുത്തു..എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനമോദിച്ചു..പഠനോപകരണങ്ങളും വിതരണം നടത്തി. പത്രപ്രവർത്തന രംഗത്ത് 25 വർഷം പൂർത്തീകരിച്ച കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാലിനെ യോഗത്തിൽ ഫലകവും പൊന്നാടയും നൽകി ആദരിച്ചു.