
തിരുവനന്തപുരം:കഴിഞ്ഞ 18 വർഷമായി യാതൊരു വിധ ശമ്പളപരിഷ്കരണവും നടത്താതെ സെയിൽസ് മാനേജർമാരെ ചൂഷണം ചെയ്യുന്ന കമ്പനിയുടെ ധാർഷ്‌ട്യത്തിനെതിരെ ബജാജ് അലിയാൻസ് സെയിൽസ് മാനേജർമാർ തിരുവനന്തപുരം ബജാജ് അലിയാൻസ് സ്റ്റേറ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കഴിഞ്ഞ തിരുവോണനാളിൽ നടത്തിയ പട്ടിണി സമരത്തിൽ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ നീതിയുക്തമായ ഒരു തീരുമാനവും എടുക്കാതിരുന്ന ജനറൽ മാനേജർ നീതിപാലിക്കുകയും ചർച്ചകളിലൂടെ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് പറഞ്ഞു.
ബസ്മ സംസ്ഥാന പ്രസിഡന്റ് അജോയ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ കമ്പനിയിൽ ജോലി ചെയ്യുന്ന നിരവധി സെയിൽസ് മാനേജർമാർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു