
വെഞ്ഞാറമൂട്: മാണിക്കൽ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ നിർവഹിച്ചു. കോലിയക്കോട് ഹരിത ക്ലസ്റ്റർ, വേളാവൂർ ഇക്കോഷോപ്പ്, കാർഷിക കർമസേന കർഷകർ എന്നിവർ ഉത്പന്നങ്ങൾ വിപണനത്തിനെത്തിച്ചു.
പിരപ്പൻകോട് ഗവ.എൽ.പി.എസ്, കോലിയക്കോട് ഗവ.യു.പി എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഞാറ്റുവേലയുടെ പ്രാധാന്യത്തക്കുറിച്ചും ഞാറ്റുവേല കലണ്ടറിനെക്കുറിച്ചും കൃഷിഓഫീസർ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ലേഖ കുമാരി, കൃഷിഓഫീസർ ഐ.ബി. സതീഷ് കുമാർ, മെമ്പർമാരായ സുരേഷ് കുമാർ, ബിനു, ശ്യാമള, ബിന്ദു, സിന്ധു, ലതിക, കൃഷി അസിസ്റ്റന്റ് സൗമ്യ, അദ്ധ്യപക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.