മണമ്പൂർ: മണമ്പൂർ നവകേരളം കലാസമിതിയുടെ സാഹിത്യക്കൂട്ടായ്‌മയായ സഹൃദയവേദിയിൽ ' ആശാൻ കവിതകളിലെ ഭാവപ്രപഞ്ചം ' എന്ന വിഷയത്തെ അധികരിച്ച് ചർച്ച സംഘടിപിച്ചു. ഡോ. അജയൻ പനയറ നയിച്ച ചർച്ചയിൽ എം.എസ്. വേണുഗോപാൽ, ഡോ.എസ്. അനിത, എസ്. ഉണ്ണിക്കൃഷ്ണൻ, എം. സുചിതാമണി, എസ്. സനിൽ എന്നിവർ പങ്കെടുത്തു. ഗാന്ധിയൻ പി. ഗോപിനാഥൻനായർക്ക് ആർ. സെയിൻ ആദരാഞ്ജലി അർപ്പിച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയെ രമ സുരേഷ് അനുസ്‌മരിച്ചു. ജെന്നി നോർദ് ബെക്കിന്റെ ' അണ്ടർ ഗ്രൗണ്ട് ഗേൾസ് ഓഫ് കാബൂൾ ' എന്ന കൃതി കെ. സുഭാഷ് പരിചയപ്പെടുത്തി. അനാമിക ആശാൻ കവിതകൾ ആലപിച്ചു.