തിരുവനന്തപുരം: കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പരിപാടി സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ യൂത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ,​ മഹേശ്വരൻ,​ രഞ്ജിത്ത് പാച്ചല്ലൂർ,​ അജയ് നന്ദൻകോട്,​ ശിവ പ്രസാദ്,​ അനൂപ് മുളയറ,​ ജിജു. ജി,​ പാപ്പനംകോട് വിനീത്,​ കഴക്കൂട്ടം രാജേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.