നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം മരുതത്തൂ‌ർ മഹാലക്ഷ്‌മി ക്ഷേത്രമഹോത്സവം 15ന് സമാപിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ കലശപൂജ, ഉച്ചപൂജ, അന്നദാനം, സന്ധ്യാ ദീപാരാധന, വൈകിട്ട് 7ന് കച്ചേരി, ശ്രീഭൂതബലി എന്നിവ നടക്കും. 13ന് രാവിലെ 9.30ന് ഉത്സവബലി, വൈകിട്ട് 5ന് മഹാലക്ഷ്മി പൂജ. 14ന് രാത്രി 8ന് പളളിവേട്ടയ്ക്ക് എഴുന്നെള്ളിപ്പ്, 8.30ന് തിരിച്ചെഴുന്നെള്ളിപ്പ്. 15ന് ഉച്ചയ്ക്ക് ആറാട്ട് സദ്യ. വൈകിട്ട് 4.45ന് തൃക്കൊടിയിറക്കൽ. 5ന് ആറാട്ട് കടവിലേയ്ക്ക് എഴുന്നെള്ളിപ്പ്. 6ന് തിരുആറാട്ട്, 6.30ന് തിരിച്ചെഴുന്നെള്ളിപ്പ്.