
തിരുവനന്തപുരം: പേട്ടയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഡി. ജയിനിന്റെ ഒന്നാം ചരമവാർഷികം കോൺഗ്രസ് പേട്ട വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ അഡ്വ.ടി. ശരത്ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാർ എന്നിവർ പുഷ്പാർച്ചന നടത്തി.
ഡി.സി.സി സെക്രട്ടറി എം.എ. പദ്മകുമാർ, ബ്ലോക്ക് പ്രസിഡന്റ് പി. പദ്മകുമാർ, ഡി.സി.സി അംഗം തുലയിൽ ശശി, മണ്ഡലം പ്രസിഡന്റുമാരായ കെ.ഗോപാലകൃഷ്ണൻ നായർ, ബി.വിജയകുമാർ, അഭിനീന്ദ്രനാഥ്, ശ്രീവരാഹം മധു, മുൻ കൗൺസിലർ ഡി.അനിൽകുമാർ, പേട്ട വാർഡ് പ്രസിഡന്റ് വി.വിജയകുമാർ, സെക്രട്ടറി ബി.കെ.സന്തോഷ്‌കുമാർ, ഉഷാരാജ്, റീത്തആന്റണി, സെബാസ്റ്റ്യൻ ഡിക്രൂസ്, പ്രവീൺചന്ദ്രൻ എന്നിവർ സംസാരിച്ചു.