
നെയ്യാറ്റിൻകര: കമുകിൻകോട് ശാഖയിൽ നടന്ന യൂത്ത് മൂവ്മെന്റ് കമ്മിറ്റി രൂപീകരണ യോഗം യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ബിനു ഉദ്ഘാടനം ചെയ്‌തു. ശാഖാ വൈസ് പ്രസിഡന്റ് ഷാന. എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി പ്രവീൺ തൊഴുക്കൽ, യൂത്ത് മൂവ്മെന്റ് ജില്ലാ വൈസ് ചെയർമാൻ സുമേഷ് അരുവിപ്പുറം എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് മൂവ്മെന്റ് കമ്മിറ്റി യൂണിയൻ കമ്മിറ്റി അംഗങ്ങളായ അരുൺ. എസ്, അരുൺ. എ എന്നിവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് ഷാജി ബോസ്, സൈബർ സേനാ ജില്ലാ കമ്മിറ്റി അംഗം അരുൺ കിഷോർ എ.ആർ, ശാഖാ കമ്മിറ്റി അംഗങ്ങളായ സത്യകുമാർ, അജികുമാർ കെ, ശ്രീരാജ് ആർ.എസ്, ജയകുമാരി. എസ്, ഹരിപ്രസാദ്, സനിൽകുമാരി തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി സജിത് സുരേന്ദ്രൻ കെ.എസ് (പ്രസിഡന്റ്), ബിനു എസ്.എം (വൈസ് പ്രസിഡന്റ്), അനൂപ് കിഷോർ. എ.ആർ (സെക്രട്ടറി),വിഷ്ണു ജയൻ (ജോയിന്റ് സെക്രട്ടറി), ചൈതന്യലാൽ (യൂണിയൻ പ്രതിനിധി), രഞ്ജിത്ത് ആർ.വി, പ്രകാശ്,ഷിനു, സുനീഷ്, അഞ്ജു, അഭിലാഷ് ജെ.പി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
തുടർന്ന് വനിതാ - യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്‌തു അധികാരം ഏറ്റെടുത്തു. ശാഖാ പ്രസിഡന്റ് ഷാജി ബോസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ശാഖാ സെക്രട്ടറി കെ.ബി. സുകുമാരൻ സ്വാഗതവും യൂത്ത് മൂവ്മെന്റ് സെക്രട്ടറി അനൂപ് കിഷോർ എ. ആർ നന്ദിയും പറഞ്ഞു.