
മലയിൻകീഴ്: പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന എം.എൻ. ബാലകൃഷ്ണൻനായരുടെ 32-ാമത് അനുസ്‌മരണ സമ്മേളനം 15ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മലയിൻകീഴ് ബാങ്ക് ഒാഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം. നായർ അദ്ധ്യക്ഷത വഹിക്കും.
എം.എൻ. ബാലകൃഷ്ണൻ നായരുടെ സ്‌മരണാർത്ഥം നൽകുന്ന പ്രഥമ സഹകാരി പുരസ്‌കാരം (11,111 രൂപയും പൊന്നാടയും പ്രശസ്‌തിപത്രവും) സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനും മുൻ എം.എൽ.എയുമായ കോലിയക്കോട് എൻ. കൃഷ്ണൻനായർക്ക് മന്ത്രി ശിവൻകുട്ടി നൽകും. കെ.പി. മോഹനൻ എം.എൽ.എ, ഐ.ബി. സതീഷ് എം.എൽ.എ, എൽ.ജെ.ഡി സംസ്ഥാന പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി, സി.പി.എം വിളപ്പിൽ ഏരിയാകമ്മിറ്റി സെക്രട്ടറി ആർ.പി. ശിവജി, കെ.പി.സി.സി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി മലയിൻകീഴ് രാധാകൃഷ്ണൻ, എൽ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം മേപ്പൂക്കട മധു, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.ബി. പദ്മകുമാർ എന്നിവർ സംസാരിക്കും.