
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2020ലും 2021ലും കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ തൊഴിലാളി ക്ഷേമ പദ്ധതികൾ മുഖേന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ മത്സ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്. സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. ഫെഡറേഷൻ പ്രസിഡന്റ് കൂട്ടായിൽ ബഷീർ അദ്ധ്യക്ഷത വഹിച്ച ജില്ലാ സെക്രട്ടറി ഇ. കെന്നഡി, സംസ്ഥാന ഭാരവാഹിയും കൗൺസിലറുമായ ക്ളൈനസ് റൊസാരിയോ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ: സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംഘടിപ്പിച്ച ശിൽപശാല മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു