കോവളം: എസ്.എൻ.ഡി.പി യോഗം പുന്നമൂട് ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ്‌ കോവളം ടി.എൻ. സുരേഷ് അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റും ശാഖാ അഡ്മിനിസ്ട്രേറ്ററുമായ പെരിങ്ങമ്മല എസ്. സുശീലൻ, യൂണിയൻ ഭാരവാഹികളായ പുന്നമൂട് വി. സുധാകരൻ, മംഗലത്തുകോണം ആർ. തുളസീധരൻ, മണ്ണിൽ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ ഭാരവാഹികളായി പി. ഗോപിനാഥൻ ( പ്രസിഡന്റ്‌ ),​ ജയചന്ദ്രൻ വി. (വൈസ് പ്രസിഡന്റ്‌ ),​ അനിൽകുമാർ സായി (സെക്രട്ടറി),​ രവികുമാർ എ (യൂണിയൻ പ്രതിനിധി),​ സുകുമാരൻ എം.ജി, ഗംഗപ്രസാദ്. എസ്, ജയകുമാർ. ടി, വിഷ്ണു. യു, അനികുമാർ. എസ്, സുനിൽകുമാർ. എസ് ( മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ),​ മോഹനകുമാർ. എസ്, സുധീർ ബാബു, സെന്തിൽ കുമാർ (പഞ്ചായത്ത്‌ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.