വിഴിഞ്ഞം: കടൽത്തിരയിൽപ്പെട്ട ഒരാൾ രക്ഷയ്‌ക്കായി രണ്ടുപ്രാവശ്യം കൈകൾ ഉയർത്തിയ ശേഷം താഴ്ന്നുപോയതായി ദൃക്‌സാക്ഷികൾ വിളിച്ചറിയിച്ചതാണ് പൊലീസിന് സംഭവം സംബന്ധിച്ച് ലഭിച്ച ആദ്യവിവരം. വിഴിഞ്ഞം പൊലീസും തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.